ശാരീരിക ഉപദ്രവമേല്‍പ്പിച്ചില്ല; പാക്ക് സൈന്യം മാനസികമായി പിഡിപ്പിച്ചെന്ന് അഭിനന്ദന്‍

Posted on: March 2, 2019 8:40 pm | Last updated: March 3, 2019 at 9:24 am

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ സൈന്യത്തില്‍നിന്നും തനിക്കു മാനസികമായ പീഡനം നേരിടേണ്ടിവന്നതായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍. അതേ സമയം ശാരീരികമായ ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി ഔദ്യോഗികവ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഡല്‍ഹിയില്‍ ആശുപത്രിയില്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചിരുന്നു.ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബിഎസ് ധനോവയും അഭിനന്ദനെ കണ്ടിരുന്നു.പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടര്‍ന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദന്‍ വ്യോമസേനാ മേധാവിയോടു വിശദീകരിച്ചു