കടല്‍ മാര്‍ഗം തീവ്രവാദികളെത്താന്‍ സാധ്യത; സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Posted on: March 2, 2019 6:38 pm | Last updated: March 2, 2019 at 10:51 pm

കൊച്ചി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കടല്‍ മാര്‍ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി.

കടലില്‍ അസാധാരണമായ രീതിയില്‍ അന്തര്‍വാഹിനികളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചാല്‍ നാവിക സേനയോ ഫിഷറീസ് വകുപ്പിനേയൊ അറിയിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. 25-30 ദിവസം വരെ കടലില്‍ മുങ്ങിക്കിടക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ ബാറ്ററി ചാര്‍ജ്ജിംഗിനായി മുകള്‍ത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.