ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേരള പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു

Posted on: March 2, 2019 12:17 pm | Last updated: March 2, 2019 at 12:17 pm

തിരുവനന്തപുരം: ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കേരള പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പോലീസ് ഓഫീസര്‍മാര്‍ അടങ്ങിയ സംഘം സന്ദര്‍ശനത്തിന് എത്തിയത്.
കേരള പോലീസിലെ വിവിധ വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ഡിജിപി ലോകനാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘം വിശദീകരിച്ചു.

കേരള പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റോബോട്ട് സംവിധാനം തുടങ്ങിയവയെ കുറിച്ച് അവര്‍ വിശദമായി ചോദിച്ചറിഞ്ഞു. കേരള പോലീസ് സൈബര്‍ ഡോമും സംഘം സന്ദര്‍ശിച്ചു.