Connect with us

Kozhikode

ഗ്രാന്‍ഡ് മുഫ്തിക്ക്‌ കേരള സർക്കാറിന്റെ അഭിനന്ദനം

Published

|

Last Updated

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞടുക്കപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് കകരാഴിക്കോട് മുതലക്കുളത്ത് നൽകിയ പൗരസ്വീകരണത്തിൽ എ പ്രദീപ് കുമാർ എം എൽ എ പ്രസംഗിക്കുന്നു

കോഴിക്കോട്: ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരത്തിന് കേരള സർക്കാറിന്റെ അഭിനന്ദനം. സ്വീകരണ സമ്മേളനത്തിൽ മന്ത്രി ടി പി രാമകൃഷ്ണനാണ് സർക്കാറിന്റെ അഭിനന്ദനം അറിയിച്ചത്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍ക്ക് മുതലക്കുളത്ത് പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രദീപ് കുമാര്‍ എം എല്‍ എയും കോഴിക്കോട് ബിഷപ്പ് റവ : ഡോക്ടര്‍ തോമസ് പനക്കലും ചേര്‍ന്ന് ഹാരമണിയിക്കുന്നു

ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് കാന്തപുരമെന്നും അദ്ദേഹത്തിന് ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി ഈ പദവിയിലേക്ക് ഒരു നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത് കേരളത്തിന് കൂടി ലഭിച്ച അംഗീകാരമാണ്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞടുക്കപ്പെട്ട കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് കകരാഴിക്കോട് മുതലക്കുളത്ത് നൽകിയ പൗരസ്വീകരണത്തിൽ നിന്ന്‌

നാടിന്റെ സാമൂഹിക ജീവിതത്തെ ഏറെ സ്വാധീനിച്ച ഇടപെടലുകളാണ് കാന്തപുരം നടത്തിയിട്ടുള്ളത്. അനാഥരെയും അശരണരെയും മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രശംസനീയ പ്രവർത്തനമാണ് കാന്തപുരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാന്‍ഡ് മുഫ്തിക്ക് സ്വീകരണം