സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് സാമൂതിരി രാജയും

Posted on: March 1, 2019 10:18 pm | Last updated: March 2, 2019 at 10:39 am
കോഴിക്കോട് നടക്കുന്ന പൗരസ്വീകരണം

കോഴിക്കോട്: മലയാളികള്‍ക്ക് അഭിമാനമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഗ്രാന്‍ഡ് മുഫ്തി പദവി ലഭിച്ചതില്‍ സന്തോഷമറിയിച്ച് സാമൂതിരി രാജയും. പ്രതിനിധി ടി ആര്‍ രാമ വര്‍മയാണ് കോഴിക്കോട് സമൂതിരി കെപി ഉണ്ണിയനുജന്‍ രാജയുടെ സന്ദേശം സദസ്സിനെ വായിച്ചു കോള്‍പ്പിച്ചത്. ജാതിയും മതവും ഭീകരവാദവും രാഷ്ട്രീയ സംഘട്ടനങ്ങളും രാജ്യത്തിന്റെ സമാധാനത്തെയും അഖണ്ഡതയും ചോദ്യം ചെയ്യുന്ന ഈ വര്‍ത്തമാന കാലത്ത് അതിനെതിരെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗം തെളിയിക്കുവാന്‍ മുന്നോട്ടു വരുന്ന ആത്മീയ നേതാക്കളില്‍ പ്രമുഖനാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.

കെസി ഉണ്ണിയനുജന്‍ രാജ

അദ്ധേഹത്തിന് ഇപ്പോള്‍ ലഭിച്ച മുസ്ലീം പണ്ഡിതസഭയുടെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ്മുഫ്തി ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് സമൂതിരി രാജ അറിയിച്ചു. മേലിലും സമൂഹത്തെ സേവിക്കാന്‍ അദ്ധേഹത്തിന് ആയുരാരോഗ്യം നല്‍കുവാന്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് കോഴിക്കോട് സമൂതിരി രാജ കെസി ഉണ്ണിയനുജന്‍ രാജ സന്ദേശം അവസാനിപ്പിച്ചത്.

ഗ്രാന്‍ഡ് മുഫ്തിക്ക് സ്വീകരണം