Connect with us

National

ദേശീയ തൊഴിലുറപ്പു പദ്ധതി: വേതനം കുടിശ്ശികയായതില്‍ പ്രധാന മന്ത്രിക്കെതിരെ പരാതിയുമായി തൊഴിലാളികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒമ്പതു സംസ്ഥാനങ്ങളിലെ 50 ജില്ലകളില്‍ നിന്നുള്ളവര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പദ്ധതിയിലുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘര്‍ഷ് മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ കേസ് കൊടുത്തത്. ഗുരുതരമായ വീഴ്ച വരുത്തിയ മോദിയെ അറസ്റ്റു ചെയ്യണമെന്നും 150 പോലീസ് സ്‌റ്റേഷനുകളിലായി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാര്‍, യു പി, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. 2018 ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള അഞ്ചു മാസക്കാലത്തെ വേതന കുടിശ്ശികയായ 9,573 കോടി രൂപ ഇതേവരെ നല്‍കിയിട്ടില്ലെന്നും പ്രധാന മന്ത്രി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വേതന ഇനത്തില്‍ 25,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസ വകുപ്പു മന്ത്രി നരേന്ദ്ര സിംഗ് തോമറിനു മുമ്പു കത്തു നല്‍കിയിരുന്നുവെന്ന് സംഘര്‍ഷ് മോര്‍ച്ച വ്യക്തമാക്കി. ഇതിനു പ്രതികരണമൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി 6048 കോടി രൂപ ജനുവരിയില്‍ അനുവദിച്ചു. എന്നാല്‍ ഇത് ഒക്ടോബറിനു മുമ്പുള്ള കുടിശ്ശിക തീര്‍ക്കാനേ പര്യാപ്തമാവൂയെന്നാണ് സംഘര്‍ഷ് മോര്‍ച്ച പറയുന്നത്.

 

Latest