Connect with us

National

ഇന്ത്യ- പാക് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ; സ്വാഗതാര്‍ഹമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരതക്കെതിരായ ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ഭീകരതക്കെതിരായ ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പുല്‍വാമ ഭീകരാക്രണണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു.

റഷ്യയുടെ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഭീകരവാദത്തെ ചെറുക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം ശക്തമാക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ- പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന റഷ്യ വ്യക്തമാക്കി. റഷ്യയുടെ നിലപാടിനെ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്തു.

ഇന്ത്യ- പാക് പ്രശ്‌ന പരിഹാരത്തിന് സജീവമായി ഇടപെടുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പൊംപയും വ്യക്തമാക്കി. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമൊരുക്കുമെന്നും രാഷ്ട്ര നേതൃത്വങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മൈക് പൊംപയോ പറഞ്ഞു.

Latest