തൃശൂരില്‍ ബസിടിച്ച് കാല്‍നട യാത്രിക മരിച്ചു

Posted on: March 1, 2019 1:10 pm | Last updated: March 1, 2019 at 6:26 pm

തൃശൂര്‍: എരുമപ്പെട്ടി തിച്ചൂരില്‍ കാല്‍നട യാത്രിക ബസ് ഇടിച്ച് മരിച്ചു. തിച്ചൂര്‍ പൊന്നുംകുന്ന് കോളനിയില്‍ പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യ കുറുമ്പ(72)യാണ് മരിച്ചത്. തിച്ചൂര്‍ കുളം ബസ് സ്റ്റോപ്പില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം.

ബസില്‍ കയറാനായി ബസിന് മുന്നിലൂടെ കുറുമ്പ വരുന്നതറിയാതെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.