ഭീകരതക്കെതിരെ രാജ്യത്തിനൊപ്പം ഒന്നിക്കുക: ഖലീല്‍ തങ്ങള്‍

Posted on: March 1, 2019 11:14 am | Last updated: March 1, 2019 at 11:14 am
മഅ്ദിൻ എജ്യൂപാർക്കിൽ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനം ശൈഖ് ഉമർ ബിൻ അബ്ദുറഹ്മാൻ അൽ ജിഫ്രി, മദീന ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഭീകരത ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ നാം ഒറ്റക്കെട്ടയായി നില്‍ക്കണമെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ് റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅ്ദിന്‍ എജ്യൂപാര്‍ക്കില്‍ സംഘടിപ്പിച്ച സ്വലാത് ആത്മീയ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മേളനം ലോക പ്രശസ്ത പണ്ഡിതനും സൂഫീവര്യന മായ ശൈഖ് ഉമര്‍ ബിന്‍ അബ്ദു റഹ്മാന്‍ അല്‍ ജിഫ്രി, മദീന ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് നടന്ന പണ്ഡിത ദര്‍സിനും അദ്ദേഹം നേതൃത്വം നല്‍കി.
ചടങ്ങില്‍ വിവിധ വിഷയങ്ങളില്‍ ഇജാസത്തും അദ്ദേഹം നല്‍കി. മുള്രിയ്യ, ഹദ്ദാദ്, സ്വലാത്ത്് ഖുര്‍ആന്‍ പാരായണം, തഹലീല്‍, പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, അന്നദാനം എന്നിവയും നടന്നു.

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ കുഞ്ഞി സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബകോായ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് അബ്ദുല്ല ഹബീബ് റഹമാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹദല്‍ മുത്തനൂര്‍, പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഇബറാഹീം ബാഖവി മേല്‍മുറി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ പ്രസംഗിച്ചു.