കാട്ടാക്കമ്പൂര്‍: ജോയ്‌സ് ജോര്‍ജ്ജ് എം പിക്ക് വീണ്ടും സബ് കലക്ടറുടെ നോട്ടീസ്

Posted on: February 28, 2019 8:37 pm | Last updated: February 28, 2019 at 8:37 pm

തൊടുപുഴ: കൊട്ടാക്കമ്പൂര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം പിക്ക് ദേവികുളം സബ് കലക്ടര്‍ രേണുരാജ് വീണ്ടും നോട്ടീസ് അയച്ചു. കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ മാര്‍ച്ച് ഏഴിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ നല്‍കിയിട്ടുള്ളത്.

ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഇത് ആറാം തവണയാണ് ദേവികുളം സബ് കലക്ടര്‍ എം പിക്കു നോട്ടീസ് അയക്കുന്നത്. പട്ടയത്തിലെ ക്രമക്കേട്, പരിശോധനാ നടപടികളോടുള്ള നിസ്സഹകരണം തുടങ്ങിയവ ചൂണ്ടിക്കാട്ടി എം പിയുടെയും ബന്ധുക്കളുടെയും പട്ടയം മുന്‍ സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയിരുന്നു.