മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് എച്ച് അല്‍ഹാദി അന്തരിച്ചു

Posted on: February 28, 2019 3:24 pm | Last updated: February 28, 2019 at 3:24 pm

ആലപ്പുഴ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ആലപ്പുഴ ആറാട്ടുവഴി ഹാദി മന്‍സിലില്‍ എസ് എച്ച് അല്‍ഹാദി(73) അന്തരിച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ പടിഞ്ഞാറെ ശാഫി ജമാഅത്തില്‍ നടക്കും.