Connect with us

National

വ്യോമാക്രമണം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് യെദ്യൂരപ്പ

Published

|

Last Updated

ബെംഗളൂരു: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്ന് ബി എസ് യെദിയൂരപ്പ. ഒരോ ദിനം കഴിയും തോറും സ്ഥിതി ബിജെപിക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ 22ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നും പാര്‍ട്ടി കര്‍ണാടക അധ്യക്ഷനായ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള സൈനിക നീക്കങ്ങളെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. യെദ്യൂരപ്പയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തി. പ്രസ്താവന വിവാദമായതോടെ യെദ്യൂരപ്പ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് യെദ്യൂരപ്പയുടെ വാദം.

Latest