Connect with us

Gulf

ബഹ്‌റൈനില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

Published

|

Last Updated

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാഹി പൈങ്കുവില്‍ പവിത്രന്റെ മകന്‍ പ്രണവിനെയാണ് (24) മനാമ റിഫയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് പ്രണവ് ബഹ്‌റൈനിലെത്തിയത്.

റിഫയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമണങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: ഷൈജ. സഹോദരി: റിവിഷ.

Latest