1,100 കോടി ദിര്‍ഹം ചെലവില്‍ വടക്കന്‍ എമിറേറ്റുകളില്‍ റോഡ് വികസനം

Posted on: February 27, 2019 7:30 pm | Last updated: February 27, 2019 at 7:30 pm

ദുബൈ: വടക്കന്‍ എമിറേറ്റുകളില്‍ റോഡ് വികസനത്തിന് 1,100 കോടി ദിര്‍ഹം ചെലവ് ചെയ്യും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു എ ഇ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റോഡ് 100 കോടി ദിര്‍ഹം ചെലവ് ചെയ്തു വികസിപ്പിക്കും.

അജ്മാന്‍, ഉമ്മു ല്‍ ഖുവൈന്‍ എന്നിവടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണ് ശൈഖ് മുഹമ്മദ് ഉത്തരവ് നല്‍കിയത്. ഉപ പ്രധാനമന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കം മന്ത്രിമാരും മറ്റും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.