Connect with us

National

മിഗ് 21 ജെറ്റും പൈലറ്റിനെയും കാണാതായതായി സ്ഥിരീകരിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: പാക് വിമാനങ്ങള്‍ക്കെതിരായ ആക്രമണത്തിനിടെ മിഗ് 21 ബൈസണ്‍ ജെറ്റ് വിമാനത്തെയും അതിന്റെ പൈലറ്റിനെയും കാണാതായതായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍, എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം.

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍മന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് രവീഷ് കുമാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെുടത്താന്‍ ഇരുവരും തയാറായില്ല.

രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്നും ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് പാക് അവകാശവാദം.

Latest