അതിര്‍ത്തിയിലെ സംഘര്‍ഷം; അമൃത്‌സര്‍ വിമാനത്താവളവും അടച്ചു

Posted on: February 27, 2019 1:25 pm | Last updated: February 27, 2019 at 4:12 pm

അമൃത്‌സര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പഞ്ചാബിലെ അമൃത്‌സര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താത്കാലികമായി നിര്‍ത്തിവച്ചു. നേരത്തെ ജമ്മു കശ്മീരിലെ ലേ, ശ്രീനഗര്‍, ജമ്മു, പഞ്ചാബിലെ പത്താന്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചിരുന്നു.

അമൃത്‌സര്‍ വിമാനത്താവളങ്ങളിലേക്കു വരേണ്ട വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇതോടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനെത്തിയ നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.