ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നിമിഷ നടി

Posted on: February 27, 2019 12:31 pm | Last updated: February 27, 2019 at 3:55 pm

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ്‌ സൗബിന് പുരസ്‌കാരം നേടിക്കൊടുത്തത്. നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ശ്യാമപ്രസാദാണ് സംവിധായന്‍.

മറ്റ് അവാര്‍ഡുകള്‍

മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ് (ചോല, ജോസഫ്)
മികച്ച സിനിമ- കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍
മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്
മികച്ച ഗായിക- ശ്രേയ ഘോഷാല്‍
മികച്ച സംഗീത സംവിധായകന്‍- വിശാല്‍ ഭരദ്വാജ്
മികച്ച സ്വഭാവ നടിമാര്‍- സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍