ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം: ആസ്‌ത്രേലിയ

Posted on: February 26, 2019 9:08 pm | Last updated: February 27, 2019 at 9:27 am

കാന്‍ബറ: ജയ്ഷ്വ മുഹമ്മദ്, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്ന് ആസ്‌ത്രേലിയ. പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഇത്തരം സംഘടനകളാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ്വ മുഹമ്മദ് ഏറ്റെടുത്തിരുന്നു.