സര്‍ക്കാറിന് തിരിച്ചടി; പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനത്തിന് സ്റ്റേ

Posted on: February 26, 2019 2:23 pm | Last updated: February 26, 2019 at 5:02 pm

കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി അവധി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാറിന്റേത് സമരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സമരം നടത്തിയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ നല്‍കിയ സ്വകാര്യ ഹരജിയിലാണ് ഹെക്കോടതിയുടെ നടപടി. ഹരജിയില്‍ തീരുമാനമാകുംവരെ ശമ്പളം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു.