ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; അടിമാലി സ്വദേശി മരിച്ചു

Posted on: February 26, 2019 10:12 am | Last updated: February 26, 2019 at 11:50 am

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഒരു മാസം മുമ്പ് കീടനാശിന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ ചികിത്സയിലായിരുന്നു.

സുരേന്ദ്രന് കാര്‍ഷിക ഗ്രാമ വികസന ബേങ്കില്‍ ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഒരേക്കര്‍ ഭൂമി പണയംവെച്ചാണ് വായ്പയെടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബേങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്‍