Connect with us

Techno

വരുന്നു കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്‌വർക്ക്

Published

|

Last Updated

സംസ്ഥാനം എന്ന പദവിയിലേക്ക് ഇനി കേരളത്തിന് കൈയെത്തും ദൂരം. ഡിജിറ്റൽ വേർതിരിവും വിജ്ഞാന പാർശ്വവത്കരണവും ഒഴിവാക്കുന്നതിനാണ് കുറഞ്ഞ നിരക്കും അതിവേഗ ഇന്റർനെറ്റ് സൗകര്യം പൂർത്തിയാകുന്നത്. സർക്കാർ സേവനങ്ങൾ ഓൺലൈനായും മൊബൈൽ ഫോൺ വഴിയും ലഭ്യമാകുന്നതിനും ഇ ഡിസ്ട്രിക്റ്റ്, സ്റ്റേറ്റ് സർവീസ് ഡെലിവറി ഗേറ്റ് വേ, എം കേരളം തുടങ്ങിയ പദ്ധതികളാണ് ഡിജിറ്റൽ സംസ്ഥാനത്തിനായി നടപ്പാക്കുന്നത്. ഈ സേവനം സാധാരണക്കാർക്ക് എത്തിക്കുന്നതിനായി കെ ഫോൺ, സൗജന്യ വൈഫൈ എന്നിവയും സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നുണ്ട്.

സമ്പൂർണ ഡിജിറ്റൽ സംസ്ഥാനത്തിനായി ഐ ടി മേഖലയിലും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് നിരവധി പ്രവർത്തനം നടക്കുന്നുണ്ട്. ഐ ടി സംരംഭകർക്ക് ഭൂമി, കെട്ടിടങ്ങൾ, ഫർണിച്ചർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. മറ്റ് അനുബന്ധ സൗകര്യങ്ങൾക്കൊപ്പം മികച്ച കണക്ടിവിറ്റിയും ലക്ഷ്യമാക്കി 86.33 ലക്ഷം ചതുരശ്രഅടി വിസ്തീർണ്ണം അധികമായി ഒരുക്കുന്നുണ്ട്. മാത്രമല്ല നിലവിലുള്ള ഐ ടി ഗവേഷണ കേന്ദ്രമായ ടെക്‌നോപാർക്കിന് പുറമേ ടെക്‌നോസിറ്റിയിൽ മറ്റൊരു ഐ ടി ഗവേഷണ കേന്ദ്രം കൂടി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്‌വർക്ക് വഴി എല്ലാ സർക്കാർ ഓഫിസുകളും ഒരേ നെറ്റ്‌വർക്കിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്. സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനത്തിനായി സാങ്കേതിക-വ്യവസായ മേഖലകളിലെ പ്രഗത്ഭരെ ഉൾക്കൊള്ളിച്ച് ഒരു ഹൈപ്പവർ കമ്മിറ്റിയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

കെ ഫോൺ ലിമിറ്റഡ് ടെന്റർ അവസാന ഘട്ടത്തിൽ

കെ ഫോൺ ലിമിറ്റഡ് എന്ന സംസ്ഥാന സർക്കാർ ഓഹരി പങ്കാളിത്തത്തോടെയുള്ള കമ്പനിയുടെ ടെന്റർ പ്രവർത്തനം അവസാന ഘട്ടത്തിൽ. 20 ലക്ഷം വരുന്ന സാമ്പത്തിക പിന്നാക്കം നിൽക്കുന്നവരുടെ കുടുംബത്തിന് സൗജന്യമായും മറ്റുവള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ് വർക്ക് വഴി സംസ്ഥാനത്തിലെ മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് സേവനം തടസം കൂടാതെ ലഭ്യമാകും. ഈ പദ്ധതിക്കായി കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്, കെ എസ് ഇ ബി, സംസ്ഥാന സർക്കാറിന്റെ ഓഹരി പങ്കാളിത്തത്തോടെയുമാണ് കെ-ഫോൺ ലിമിറ്റഡ് എന്ന ജോയിന്റ് വെൻച്വർ കമ്പനി രൂപികരിച്ചിട്ടുണ്ട്.

Latest