തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്; അദാനി ഗ്രൂപ്പ് ബിഡില്‍ ഒന്നാമത്

Posted on: February 25, 2019 1:07 pm | Last updated: February 25, 2019 at 7:21 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഇത് സംബന്ധിച്ച ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തി. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയാണ് രണ്ടാം സ്ഥാനത്ത്. ഔദ്യോഗിക പ്രഖ്യാപനം 28ന് ഉണ്ടാകും.

തിരുവനന്തപുരത്തിന് പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാണ്. രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ എതിര്‍പ്പുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാറും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിപ്പവകാശത്തിനായി ബിഡില്‍ പങ്കെടുക്കുകയായിരുന്നു.