‘പ്രയോഗങ്ങള്‍ കടന്നുപോയി’; കൊലവിളി പ്രസംഗത്തില്‍ ഖേദവുമായി മുസ്തഫ

Posted on: February 24, 2019 10:05 pm | Last updated: February 25, 2019 at 10:16 am
തൃക്കരിപ്പൂര്‍: കൊലവിളി പ്രസംഗത്തില്‍ ഖേദപ്രകടനുവുമായി സിപിഎം കാസര്‍കോട് ജില്ലാ കമ്മറ്റി അംഗം വിപിപി മുസ്തഫ. പ്രസംഗത്തിലെ തന്റെ പ്രയോഗങ്ങള്‍ കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗം. പദപ്രയോഗങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുസ്തഫ പറഞ്ഞു.
തന്റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായ ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ ദു:ഖവും മനസിലാക്കുന്നു. അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും മുസ്തഫ പറഞ്ഞു. അധികം കളിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളെ ചിതയില്‍ വെക്കാന്‍പോലും ഇല്ലാത്ത വിധം ചിതറിപ്പിച്ച് കളയുമെന്നായിരുന്നു മുസ്തഫയുടെ പ്രസംഗം.