സൗഹൃദം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു

Posted on: February 24, 2019 7:45 pm | Last updated: February 24, 2019 at 7:45 pm

ദുബൈ: യു എ ഇയിലെ കാരശ്ശേരി, കറുത്തപറമ്പുകാരുടെ പ്രവാസി കൂട്ടായ്മ സൗഹൃദം വാര്‍ഷിക സംഗമം ദുബൈ മുശ്രിഫ് പാര്‍ക്കില്‍ നടന്നു. പ്രവാസ ജീവിതത്തിലും നാട്ടുനന്മയുടെ സുഗന്ധം പരത്തി കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ സംഗമം തീരുമാനിച്ചു. അംഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതിയും രൂപപ്പെടുത്തി.

അബ്ദുറഹ്മാന്‍ കെ കെ അധ്യക്ഷതയില്‍ ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ചക്കുങ്ങല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉസ്മാന്‍ മാറാടി, മുനീര്‍ അഹമ്മദ് എന്‍ എം, റസാഖ് കെ കെ, സുല്‍ഫീര്‍ കെ, ശരീഫ് ഇ കെ, സലാം കളത്തിങ്ങല്‍, അബ്ബാസ് ടി പി, സാബിക് അലി പി പി, ഷഫീഖ് ബാപ്പുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ പരിപാടികള്‍ക്ക് സാഹിര്‍ യു കെ, സുല്‍ഫിക്കര്‍ നൂറോട്ട്, നസീര്‍ പി, അബൂബക്കര്‍ എം പി, ഷബീര്‍, നിഷാദ് കെ. ടി, അനൂപ്, നിഖില്‍, നിസാര്‍ ചാലില്‍, ഷമീര്‍, അന്‍വര്‍, മുര്‍ഷിദ് കെ പി, നിസാം കെ, നഹീം എം പി, ജാഫര്‍ കെ, സാലിം കെ കെ, റിയാസ് സി, ഷഹീം എന്‍ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.