Connect with us

Gulf

റീമ ബിന്‍ത് ബന്‍ദര്‍ ബിന്‍ സുല്‍ത്താന്‍ സഊദിയുടെ ആദ്യ വനിതാ അംബാസിഡര്‍

Published

|

Last Updated

റിയാദ്: സഊദിയുടെ ആദ്യ വനിതാ അംബാസിഡറായി റീമ ബിന്‍ത് ബന്‍ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയെ നിയമിച്ചു. അമേരിക്കയിലെ പുതിയ സഊദി അംബാസിഡറായാണ് നിയമനം. യു.എസിലെ സഊദി അംബാസിഡറായിരുന്ന ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാനെ സഊദിയുടെ ഡെപ്യൂട്ടി സിവില്‍ ഡിഫന്‍സ് മന്ത്രിയായും നിയമിച്ചു. 32 വര്‍ഷം അമേരിക്കയിലെ സഊദിയുടെ അംബാസഡറായിരുന്ന ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അല്‍ സൗദ് രാജകുമാരന്റെ മകളാണ് റീമ ബിന്‍ത് ബന്‍ദര്‍.

സഊദി ആദ്യമായാണ് ആദ്യ വനിതാ അംബാസഡറെ നിയമിക്കുന്നത്. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇവര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സ് വനിതാ വിഭാഗം അണ്ടര്‍ സെക്രട്ടറിയായി. കൂടാതെ നിരവധി സാമൂഹികസന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.