പീഡനം ചെറുത്ത പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് താഴേക്കു തള്ളിയിട്ടു

Posted on: February 24, 2019 12:51 pm | Last updated: February 24, 2019 at 12:53 pm

ഷാജഹാന്‍പൂര്‍: യു പിയിലെ ബിജലിപുരയില്‍ പീഡന ശ്രമം ചെറുത്ത പതിനഞ്ചുകാരിയെ യുവാവ് വീടിന്റെ ടെറസിനു മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയാണ് സംഭവം. വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന പത്താം ക്ലാസുകാരിയായ കുട്ടിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ യുവാവ് താഴേക്കു തള്ളിയിടുകയായിരുന്നു.

കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.