മധ്യപ്രദേശില്‍ സ്‌കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികള്‍ യു പിയിലെ പുഴയില്‍ മരിച്ച നിലയില്‍

Posted on: February 24, 2019 12:39 pm | Last updated: February 24, 2019 at 2:51 pm

ലക്‌നൗ: സ്‌കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ടകളായ ആണ്‍കുട്ടികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂടിലാണ് സംഭവം. ഫെബ്രുവരി 12നാണ് മുഖംമൂടി ധരിച്ച രണ്ടുപേര്‍ ബസില്‍ കയറി തോക്കും മറ്റും ആയുധങ്ങളും ചൂണ്ടി ഭീഷണിപ്പെടുത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

ചിത്രകൂടിലെ വ്യവസായിയുടെ മക്കളാണ് മരിച്ച കുട്ടികള്‍. ഇദ്ദേഹത്തോടുള്ള വൈരാഗ്യമാകാം കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.