ഗരീബ് നവാസ് അന്താരാഷ്ട്ര പീസ് കോണ്‍ഫറന്‍സ് ഇന്ന് ഡല്‍ഹിയില്‍

Posted on: February 24, 2019 7:24 am | Last updated: February 24, 2019 at 12:17 pm
സമ്മേളനം നടക്കുന്ന രാംലീല മൈദാനി സന്ദര്‍ശിക്കാന്‍ ഇന്നലെ രാത്രി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ എത്തിയപ്പോള്‍

ന്യൂഡല്‍ഹി: ഗരീബ് നവാസ് അന്താരാഷ്ട്ര പീസ് കോണ്‍ഫറന്‍സ് ഇന്ന് ഡല്‍ഹിയില്‍ നടക്കും.  ന്യൂഡല്‍ഹിയിലെ ചരിത്ര പ്രസിദ്ധമായ രാംലീല മൈദാനിയില്‍ രാവിലെ ഒമ്പത് മണിക്ക് സമ്മേളനം ആരംഭിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാന നഗരിയില്‍ എത്തിയിട്ടുണ്ട്.

ആള്‍ ഇന്ത്യ തസ്‌നീമെ ഉലമ ഇസ്ലാം അടക്കം ഉത്തരേന്ത്യയിലെ വിവിധ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രമുഖ സൂഫി വര്യനും ഉത്തരേന്ത്യന്‍ സുന്നികളുടെ ആത്മീയ നേതാവുമായ അമീനെ മില്ലത്ത് ഡോ.അമീന്‍ മിയാ ബറകാത്തി അധ്യക്ഷത വഹിക്കും. മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന്‍ ജീലാനി കച്ചൗച്ചവി ഉദ്ഘാടനം ചെയ്യും.

ഗരീബ് നവാസ് അന്താരാഷ്ട്ര പീസ് കോണ്‍ഫറന്‍സ് നടക്കുന്ന ഡല്‍ഹിയിലെ രാംലീല മൈദാനം

സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദിന് മുസ്ലിം ഇന്ത്യയുടെ ആദരം വിവിധ സുന്നി സംഘടനകളുടെ നേതാക്കള്‍ ചേര്‍ന്ന് നല്‍കും.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സമാധാന പ്രഭാഷണം നടത്തും.
ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് മുഹമ്മദ് അശ്ഫാഖ് ഹുസൈന്‍ മിസ്ബാഹി ഡല്‍ഹി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, മുഫ്തി മുകര്‍റം അഹ്മദ് യുപി, ഹസ്‌റത് മന്നാന്‍ റസാ ബറേല്‍വി, ഹസ്രത്ത് ബാബര്‍ മിയ അജ്മീര്‍, ജവേദ് നഖ്ഷ ബന്ധി ഡല്‍ഹി, ശിഹാബുദ്ധീന്‍ റസ്വി ബറേല്‍വി തുടങ്ങിയ പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും സമ്മേളനത്തില്‍ സംബന്ധിക്കും.