വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപികയെ ക്ലാസില്‍ വെട്ടിക്കൊന്നു

Posted on: February 23, 2019 8:55 pm | Last updated: February 24, 2019 at 9:43 am

ചെന്നൈ: തമിഴ്‌നാട്ടില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിക്കുള്ളില്‍ വെട്ടിക്കൊന്നു. കടലൂര്‍ ജില്ലയിലെ കുറിഞ്ഞിപ്പാടിയിലാണ് ദാരുണ സംഭവം. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ എത്തിച്ചേരുന്നതിന് മുമ്പെ ക്ലാസില്‍ വെച്ചാണ് ഇവരെ കെ രാജശേഖരനെന്നയാള്‍ കൊലപ്പെടുത്തിയത്.

കോളജ് പഠനകാലം മുതല്‍ രാജശേഖരന് രമ്യയെ അറിയാം. ആറ് മാസം മുമ്പ് വിവാഹാലോചനയുമായി രാജശേഖരന്‍ രമ്യയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇതാകാം കൊലപാതക കാരണമെന്നാണ് അറിയുന്നത്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖര്‍ സഹാദരിയെ അറിയിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.