കശ്മീരില്‍ രണ്ട് ജയ്ഷ്വ ഭീകരരെ സുരക്ഷാ സേന വധിച്ചു

Posted on: February 22, 2019 10:40 pm | Last updated: February 23, 2019 at 9:38 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ രണ്ട് ജയ്ഷ്വ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. പട്ടണത്തില്‍ ഭീകരവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊന്നത്.

ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സേന പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് ദക്ഷിണ കശ്മീര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അതുല്‍ കുമാര്‍ ഗോയല്‍ വെളിപ്പെടുത്തി. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.