Connect with us

National

മോദിയുടെ ഷൂട്ടിംഗ്; കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം തരിച്ചിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “40 ജവാന്മാര്‍ പുല്‍വാമയില്‍ രക്തസാക്ഷികളായി മൂന്ന് മണിക്കൂറിന് ശേഷം “പ്രൈം ടൈം മിനിസ്റ്റര്‍” സിനിമാ ഷൂട്ടിലായിരുന്നു” എന്ന അടിക്കുറുപ്പോടെ ട്വിറ്ററിലാണ് രാഹുല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാജ്യവും രക്തസാക്ഷികളുടെ വീടും സങ്കടപ്പുഴയായപ്പോള്‍ മോദി പുഴയോരത്ത് നിന്ന് ചിരിക്കുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ ജവാന്മാരൂടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം ദുഖിച്ചിരിക്കുമ്പോള്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണര്‍ പാര്‍ക്കില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു പ്രധാനമന്ത്രിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്തെത്തിയിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളുമായി എഐസിസി മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ആരോപണമുന്നയിച്ചത്.

ആക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകളോളം അദ്ദേഹം ഷൂട്ടിംഗ് തുടര്‍ന്നുവെന്നും ഇതെ തുടര്‍ന്ന് പ്രധാനമന്ത്രി എത്തിച്ചേരാനായി വളരെ നേരം മൃതദേഹം എയര്‍പോര്‍ട്ടില്‍ വെക്കേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു. പിന്നാലെ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു.

Latest