പെരിയ ഇരട്ടക്കൊല: പ്രതി സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: February 21, 2019 6:28 pm | Last updated: February 21, 2019 at 8:51 pm

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി ജോര്‍ജ്ജിനെ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ട് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. സജിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് പോലീസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വധിച്ച അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചത് സജിയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരനെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചനയുണ്ട്.