ശബരിമല: ചര്‍ച്ചക്കുള്ള കോടിയേരിയുടെ ക്ഷണം നിരസിച്ച് എന്‍ എസ് എസ്

Posted on: February 21, 2019 4:32 pm | Last updated: February 21, 2019 at 7:32 pm

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം എന്‍ എസ് എസ് നിരസിച്ചു. ആചാരം സംരക്ഷിക്കണമെന്നു മുഖ്യമന്ത്രിയോടും കോടിയേരിയോടും
അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. അതുകൊണ്ടു തന്നെ ഇനി ചര്‍ച്ചക്കില്ല. ചര്‍ച്ചക്കായി ആരെയും നിയോഗിച്ചിട്ടുമില്ല- എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി എന്തായാലും എന്‍ എസ് എസ് നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ല. നിലപാടില്‍ തിരുത്തല്‍ വരുത്തേണ്ടത് സര്‍ക്കാറാണ്.
ബുധനാഴ്ചയാണ് എന്‍ എസ് എസുമായി ചര്‍ച്ചക്കു കോടിയേരി സന്നദ്ധത അറിയിച്ചത്.