പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്:; കേരളം ഒഴിപ്പിക്കേണ്ടത് 894 കുടുംബങ്ങളെ

Posted on: February 20, 2019 11:07 pm | Last updated: February 21, 2019 at 9:24 am

ന്യൂഡല്‍ഹി: പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍നിന്നും ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍നിന്നും ഒഴിപ്പിക്കേണ്ടിവരും. വനാവകാശ നിയമപ്രകാരം പരിരക്ഷ ലഭിക്കാത്ത കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

വനാവകാശം ചോദ്യം ചെയ്തുള്ള ഹരജികളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജുലൈ 27ന് മുമ്പ് സംസ്ഥാന സര്ക്കാറുകള്‍ ഇവരെ ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഹരജികളെ കേന്ദ്ര സര്ക്കാര്‍ സുപ്രീം കോടതിയില്‍ പ്രതിരോധിച്ചില്ല.