Connect with us

Kerala

കൊച്ചിയിലെ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കി; രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേനയും

Published

|

Last Updated

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷന് സമീപം ചെരിപ്പ് കമ്പനി ഷോറൂമിലും ഗോഡൗണിലുമുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കി. അഗ്നിശമന സേനയുടെ 18 യൂണിറ്റുകളും നാവിക സേനയുടെ രണ്ട് യൂണിറ്റുകളും സംയുക്തമായി നടത്തിയ ദൗത്യത്തിനൊടുവിലാണ് തീ അണക്കാനായത്.

വെള്ളം അടിച്ച് തീയണക്കാന്‍ കഴിയാതെ വന്നതോടെ ഫോം അടിച്ച് തീ നിയന്ത്രിക്കുകയായിരുന്നു. കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. റബ്ബറിന് തീപ്പിടിച്ചതാണ് തീ നിയന്ത്രണ വിധേയമാക്കല്‍ ശ്രമകരമാക്കിയത്. ഷോറുമും ഗോഡൗണും പ്രവര്‍ത്തിച്ചിരുന്നത് കെട്ടിടത്തിന്റെ നലാം നിലയിലായിരുന്നു. കെട്ടിടത്തില്‍നിന്നും തീ ഉയരുന്നത് കണ്ട് ജീവനക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായം ഒഴിവായി. ബുധനാഴ്ച രാവിലെ 11ഓടെയാണ് പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഷോറൂമം ഗോഡൗണും പ്രവര്‍ത്തിക്കുന്ന അറ് നില കെട്ടിടത്തിന് തീപ്പിടിച്ചത് . കെട്ടിടം മുഴുവന്‍ കത്തി നശിച്ചിട്ടുണ്ട്.

Latest