ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു

Posted on: February 20, 2019 6:42 pm | Last updated: February 20, 2019 at 8:17 pm

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പാക് പൗരന്‍ സഹ തടവുകാരുമായുണ്ടായ അടിപിടിക്കിടെ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് പാക് പഞ്ചാബിലെ സിയാല്‍കോട്ട് സ്വദേശിയായ ഷക്കീറുല്ല (50) എന്നയാള്‍ കൊല്ലപ്പെട്ടത്.

സഹ തടവുകാരായ മൂന്നുപേരുമായുള്ള അടിപിടിക്കിടെയാണ് സംഭവമെന്ന് രാജസ്ഥാന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി. ചാരവൃത്തി കേസില്‍ 2011 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് ഷക്കീറുല്ല.

സംഭവത്തില്‍ പോലീസിന്റെതിനു പുറമെ മജ്‌സ്‌ട്രേറ്റുതല അന്വേഷണവുമുണ്ടാകുമെന്ന് രാജസ്ഥാന്‍ ഡി ജി പി. കപില്‍ ഗാര്‍ഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക.