കൊച്ചി നഗരത്തില്‍ വന്‍ തീപ്പിടിത്തം; ആറ്നിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്

Posted on: February 20, 2019 12:26 pm | Last updated: February 20, 2019 at 5:23 pm

കൊച്ചി സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ബഹു നിലക്കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആറ് നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുന്നു. നാല് യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി.

കെട്ടിടത്തില്‍ ചെരുപ്പ് ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്. തീപ്പിടിത്തതിന് കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.