പെരിയ ഇരട്ടക്കൊലപാതകം പൈശാചികം: വിഎസ്

Posted on: February 20, 2019 11:46 am | Last updated: February 20, 2019 at 1:08 pm

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതാകം പൈശാചികവും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും അത്തരക്കാരെ സിപിഎമ്മില്‍ വച്ചുപൊറിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകള്‍ ഉണ്ടാകുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കിയതാണ്. നിഷ്ടൂരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.