Ongoing News
കൊല്ലപ്പെട്ടവരുടെ ചിതാഭസ്മവുമായി എകെജി സെന്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് യാത്ര


കൊല്ലപ്പെട്ട കൃപേഷും ശരത്തും
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എകെജി സെന്ററിലേക്കു യാത്ര നടത്തും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി “കൊല്ലരുതേ…” എന്ന മുദ്രാവാക്യവുമായാണ് ധീരസ്മൃതി യാത്ര സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് രണ്ടിന് വൈകുന്നേരം പെരിയയില്‍ നിന്നാണ് യാത്ര ആംരഭിക്കുന്നതെന്ന് കാസര്‍കോട് നടന്ന വാര്‍ത്താ സമ്മേളനത്തല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് പറഞ്ഞു. സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ആവശ്യവുമായി സംസ്ഥാന വ്യാപകമായി കാമ്പയിനാചരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
---- facebook comment plugin here -----