Connect with us

National

ഇനി മാപ്പില്ല; കശ്മീരില്‍ തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്ന് സൈന്യം

Published

|

Last Updated

ശ്രീനഗര്‍: കശ്മീര്‍ താഴ് വരയിലെ ഭീകരര്‍ക്ക് അന്ത്യശാസനവുമായി സൈന്യം. ഇത് അവസാന മുന്നറിയിപ്പാണ്.ഇനി് മാപ്പില്ല. തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാന്‍ഡര്‍ കന്‍വാള്‍ ജിത് സിംഗ് ധില്ലന്‍ . പുല്‍വാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറിനുള്ളില്‍ താഴ് വരയിലെ ജയ്‌ഷെ ഇ മുഹ്മദ് നേതൃത്വത്തെ നശിപ്പിച്ചുവെന്നും ജമ്മു കശ്മീര്‍ പോലീസിന്റേയും സിആര്‍പിഎഫിന്റേയും സൈന്യത്തിന്റേയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ധില്ലന്‍ പറഞ്ഞു.

കശ്മീരി സംസ്‌കാരത്തില്‍ അമ്മമാര്‍ക്ക് വലിയ പങ്കുണ്ട്. കശ്മീരിലെ ഓരോ അമ്മമാരോടം സ്വന്തം മക്കളെ തീവ്രവാദികള്‍ക്കൊപ്പം വിടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു-ധില്ലന്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ വലിയ സൈനിക നടപടിക്ക് തന്നെയാണ് കരസേന ഒരുങ്ങുന്നതെന്നാണ് സൂചന. ഭീകര ക്യാമ്പുകളെ ഇല്ലായ്മ ചെയ്യുകയെന്ന ഓപ്പറേഷനാണ് കരസേന തയ്യാറെടുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സേന വലിയ തയ്യാറെടുപ്പിന് ഒരുങ്ങുന്നത്.

---- facebook comment plugin here -----

Latest