ഇരട്ടക്കൊലപാതകം നടത്തിയവര്‍ക്ക് രാഷ്ട്രീയത്തിന്റെ നയാപൈസയുടെ വിവരമില്ല; പാര്‍ട്ടി സംരക്ഷിക്കില്ല: കോടിയേരി

Posted on: February 19, 2019 11:26 am | Last updated: February 19, 2019 at 1:41 pm
കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ നയാപൈസ വിവരമില്ലാത്തവരാണ് കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതെന്നും ഇത്തരക്കാര്‍ക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ അറിവോടെയല്ല കൊലപാതകം . സിപിഎമ്മുകാര്‍ ഒരു അക്രമത്തിലും പങ്കെടുക്കാന്‍ പാടില്ല.

അക്രമം നടത്തുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന നിലപാട് സിപിഎം നേരത്തെ കൈക്കൊണ്ടതാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തനെ യുഡിഎഫ് കള്ളക്കേസുണ്ടാക്കി പ്രതി ചേര്‍ത്തതാണ്. സംഭവുമായി കുഞ്ഞനന്തന് യാതൊരു ബന്ധവുമില്ല. കൊടി സുനി പാര്‍ട്ടി അംഗം പോലുമല്ല. എന്നാല്‍ ഇവരൊക്കെ പാര്‍ട്ടി നേതാക്കള്‍ എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടാല്‍ അത് പരിശോധിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണെന്നും കോടിയേരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.