National
കശ്മീരില്‍ ജനഹിത പരിശോധനക്ക് സര്‍ക്കാര്‍ ഭയക്കുന്നതെന്തിന്: കമല്‍ഹാസന്‍

ചെന്നൈ: കശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയക്കുന്നതെന്തിനാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യ പാക്കിസ്ഥാനെക്കാള്‍ മെച്ചപ്പെട്ട രാജ്യമാണെന്ന് തെളിയിക്കാന്‍ അത് ആവശ്യമാണെന്ന് സംഘടനയുടെ ഒരു പരിപാടിയില്‍ പ്രസംഗിക്കവെ അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ജനഹിത പരിശോധനക്കെതിരായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതിനിടെയാണ് കമല്‍ ഹാസന്‍ ഇതിനു കടകവിരുദ്ധമായ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഇരു രാഷ്ട്രങ്ങളിലെയും രാഷ്ട്രീയ നേതാക്കള്‍ നല്ല രീതിയില്‍ പെരുമാറിയാല്‍ ഒരു സൈനികനും മരിക്കുന്ന പ്രശ്‌നമുണ്ടാകില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ നിയന്ത്രണരേഖ തന്നെ നിയന്ത്രണ വിധേയമായിരിക്കും. മയ്യം എന്ന പ്രസിദ്ധീകരണം താന്‍ നടത്തുന്ന കാലത്ത് ഈ വിഷയം അതില്‍ എഴുതിയിരുന്നുവെന്നും നിലവിലെ സാഹചര്യം അന്നുതന്നെ പ്രവചിച്ചിരുന്നുവെന്നും കമല്‍ പറഞ്ഞു.
എന്നാല്‍, തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് കമല്‍ പിന്നീട് ആരോപിച്ചു.