Connect with us

National

മകന്റെ സ്‌കൂളിലെ പരിപാടിക്ക് ഭര്‍ത്താവ് വന്നില്ല; യുവതി രണ്ട് മക്കളേയുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ മകന്റെ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബറൂച് ജില്ലയിലാണ് സംഭവം.

യുപി സ്വദേശിയായ സുര്‍ജി ദേവി(28), മകന്‍ ക്യഷ്ണ(6), മകള്‍ ജാന്‍വി(3) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അങ്കലേശ്വര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നും 200 കി.മി അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Latest