എസ് ജെ എം ലക്ഷദ്വീപ് ഘടകത്തിന് പുതിയ സാരഥികള്‍

Posted on: February 17, 2019 8:27 pm | Last updated: February 17, 2019 at 8:27 pm

കവരത്തി: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ലക്ഷദ്വീപ് ജില്ലാ ഘടകം സാരഥികളായി ഹംസക്കോയ സഖാഫി (പ്രസിഡന്റ്) അബ്ദുസമദ് ദാരിമി (ജനറല്‍സെക്രട്ടറി) കക്കോവ് സെയ്തലവി മൗലവി ( ട്രഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

തര്‍ബിയത്തുല്‍ ഇസ്ലാം കേന്ദ്ര മദ്രസയില്‍ സംഘടിപ്പിച്ച ത്രിദിന മുഅല്ലിം ക്യാമ്പിന്റെ ഭാഗമായി നടന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റി ട്രഷറര്‍ വി പി എം ഫൈസി വില്ല്യാപള്ളി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിക്രട്ടറി ചെറൂപ്പ ബഷീര്‍ മുസ്‌ലിയാര്‍, ബഷീര്‍ മിസ്ബാഹി , മുസമ്മില്‍ അഷ്‌റഫി നേതൃത്വം നല്‍കി. വിവിധ സബ് കമ്മിറ്റി പ്രസിഡണ്ട് സെക്രട്ടറിമാര്‍:വെല്‍ഫെയര്‍കാസിം കോയ ,നവാസ് മഹ്മൂദി , മിഷനറി സഈദ് സഖാഫി, നിസാമുദ്ദീന്‍ സഖാഫി, ട്രെയിനിംഗ് ഫൈസല്‍ ഫാളിലി, അബ്ദുള്ള സഖാഫി, എക്‌സാം ജാഫര്‍ അസ്ഹരി, അബ്ദുള്ള സഖാഫി,മാഗസിന്‍ ഹനീഫ് സഖാഫി സൈദലവി സിദ്ദീഖി. മൂന്നുദിവസം നീണ്ടുനിന്ന പഠനക്ലാസുകള്‍ വിജയകരമായി സമാപിച്ചു. സമാപന സംഗമത്തില്‍ ഹംസക്കോയ സഖാഫി അദ്ധ്യക്ഷം വഹിച്ചു.