മകന്റെ മയ്യിത്ത് നാട്ടിലെത്തും മുമ്പേ മാതാവും മരിച്ചു

Posted on: February 17, 2019 10:46 am | Last updated: February 17, 2019 at 3:16 pm

മനാമ: മകന്‍ മരിച്ചതിന് പിന്നാലെ മാതാവും മരിച്ചു. മലപ്പുറം മംഗലം കൂട്ടായി കുമ്പലകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഖാലിദാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ മരിച്ചത്. മകന്റെ ജനാസ നാട്ടിലെത്തും മുന്‍പെ മാതാവ് നഫീസയും മരിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം കൂടിയതിനെ തുടന്നായിരുന്നു നഫീസയുടെ മരണം.

കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ കുളിമുറിയില്‍ തെന്നിവീണ് അബോധവസ്ഥയിലായ ഖാലിദിനെ ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി ബഹ്‌റൈനിലാണ്. രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.

ഭാര്യ സുമയ്യ: മക്കള്‍ മുഹമ്മദ് സന്‍ഹാന്‍, ഫാത്വിമ ശദ. സഹോദരങ്ങള്‍: ഉമ്മര്‍ കുട്ടി, അബ്ദുസ്സലാം, റഷീദ്, ഗഫൂര്‍, ബാവ, ശംസു, റഫീഖ്, ശഫീഖ്. സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.