ധീരജവാന്റെ ഭൗതികശരീരത്തിന് മുന്നില്‍ നിന്ന് കണ്ണന്താനത്തിന്റെ സെല്‍ഫി; എഫ്ബി പോസ്റ്റ് പിന്‍വലിച്ചു; ട്വീറ്റും മുക്കി

Posted on: February 16, 2019 11:37 pm | Last updated: February 17, 2019 at 10:25 am

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവില്‍ദാര്‍ വസന്ത കുമാറിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ സെല്‍ഫിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലൂടെയുമാണ് കണ്ണന്താനം ചിത്രം പോസ്റ്റ് ചെയ്തത്. രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ എത്തിയതിനെതുടര്‍ന്ന്‌ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും ട്വിറ്ററില്‍ ചിത്രം പിന്‍വലിച്ചിട്ടില്ലായിരുന്നു. പ്രതിഷേധം ട്വിറ്ററിലേക്കും കടന്നതോടെ ഒടുവില്‍ അതും മുക്കേണ്ടി വന്നു. എന്നാല്‍
തെറിവിളികളും പരിഹാസങ്ങളുമായി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വി.വി. വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെപ്പോലെയുള്ള ധീരജവാന്‍മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് – ഇതായിരുന്നു കണ്ണന്താനം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്.
മുമ്പ് പ്രളയദുരിതാശ്വാസ ക്യാമ്പില്‍ രാത്രി കിടന്നുറങ്ങാന്‍ പോകുന്നതിന്റെ ഫോട്ടോ ഇട്ടതിന്റെ പേരിലും കണ്ണന്താനം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായതാണ്.

ഫേസ്ബുക്ക് പോസ്റ്റ്‌: