എറണാകുളത്ത് ആര് നിന്നാലും യുഡിഎഫ് ജയിക്കും; കെഎസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ആവശ്യം ന്യായം: കെവി തോമസ്

Posted on: February 16, 2019 8:34 pm | Last updated: February 24, 2019 at 5:12 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണമെന്ന കെഎസ്‌യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ആവശ്യം ന്യായമെന്ന് കെവി തോമസ്. ഇപ്പോഴത്തെ നേതാക്കളില്‍ പലരും മുന്‍കാലങ്ങളില്‍ ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ എറണാകുളം മണ്ഡലത്തില്‍ ആരായാലു യുഡിഎഫ് വിജയിക്കും. തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും കെവി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായി സീറ്റ് കൈയടക്കി വക്കുന്നതിനെതിരെ പ്രമേയത്തിലൂടെ കെഎസ്‌യു വലിയ വിമര്‍ശനമുന്നയിച്ചിരുന്നു. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു.