ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം കണ്ടു

Posted on: February 15, 2019 11:58 pm | Last updated: February 15, 2019 at 11:58 pm

കൊച്ചി: 15 മത്സരങ്ങള്‍ക്കു ശേഷം ജയ വരള്‍ച്ചക്കു വിരാമമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നേടുന്ന രണ്ടാമത്തെ ജയമാണിത്. കൊച്ചിയിലെ ആദ്യത്തേതും.

മികച്ച പ്രകടനം പുറത്തെടുത്ത് മത്യാ പോപ്ലാത്‌നിക് 23, 55 മിനുട്ടുകളിലായി നേടിയ ഇരട്ട ഗോളും 71ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളുമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലെത്തിച്ചത്. രണ്ടു മത്സരം അവശേഷിക്കെ 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.