വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Posted on: February 15, 2019 3:48 pm | Last updated: February 15, 2019 at 3:48 pm

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂര്‍ എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കൂഴൂര്‍ എരവത്തൂര്‍ കൊല്ലുകടവ്, വേലംപറമ്പില്‍ മുഹമ്മദ് സഹീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ നീര്‍ക്കുന്നം ഇജാബ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം.

തിരുവനന്തപുരത്ത് പഞ്ചായത്ത്തല യോഗത്തിനായി പോവുകയായിരുന്നു സഹീര്‍. പള്ളിയിലേക്ക് പ്രവേശിക്കാന്‍ റോഡ് മുറിച്ചുകടക്കാന്‍ കാത്ത് നില്‍ക്കുമ്പോള്‍ വേഗതയിലെത്തിയ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.