Connect with us

Socialist

ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണോ എന്ന ചര്‍ച്ച ഉയര്‍ന്നുവരും. ഇന്നല്ല, നാളെ

Published

|

Last Updated

പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം.

ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്‌നേഹവും കടപ്പാടുമാണ്. കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ വീരമൃത്യു വരിച്ച നാല്‍പ്പതോളം ഇന്ത്യന്‍ ജവാന്മാര്‍ക്കും അവരുടെ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് ഇപ്പോള്‍ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്തിന്റെ സര്‍ക്കാരിനും പിന്തുണ നല്‍കുന്നു.

പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്റിലെ വീഴ്ചകളും ചര്‍ച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണോ എന്ന ചര്‍ച്ച ഒരു ജനാധിപത്യത്തില്‍ സ്വാഭാവികമായി ഉയര്‍ന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ.